Sunday, May 2, 2010

വിലാപം

ഷേരി  ചേടത്തി എന്നെ ഇപ്പോഴും കളിയാക്കും ഞാനേതോ ഒരു പോട്ടക്കുളത്തിലാണ് ജനിച്ചതെന്നും  പറഞ്ഞു. പക്ഷെ ഞാനതൊന്നും വിശ്വസിച്ചിട്ടില്ല. അതെല്ലാം വെറുതെ അവര്‍ എന്നെ കളിയാക്കാന്‍ പറയ്ന്നതായിരിക്കും. ഞാനെത്ര ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും ആ പുഴയിലെ ഓളങ്ങള്ക്കപ്പുറം എന്റെ ഓര്‍മ്മകള്‍ക്ക് പോകാന്‍ കഴിയുന്നില്ല. എത്ര സന്തോഷമുള്ള ജീവിതമായിരുന്നു അത്. എത്രയെത്ര കൂട്ടുകാര്‍ . കുളിര്‍മയുള്ള നനുത്ത ഓളങ്ങള്‍. ഒരുപക്ഷെ അതായിരുന്നിരിക്കും അവരുടെ യവ്വനം . ഊളിയിട്ടാല്‍ ഞങ്ങള്കെന്തെല്ലാം കാണാം! ചെറിയ കുന്നുകള്‍ പാറക്കെട്ടുകള്‍ മണല്‍ പരപ്പുകള്‍, ചെറു ചെടികള്‍ അങ്ങിനെ എന്തെല്ലാം. എനിക്കാരെയും പേടിക്കാതെ അവിടെ കഴിയാമായിരുന്നു. ഇരമ്പി വരുന്ന തിരമാലകലില്ല! തിമിമ്ഗലങ്ങലില്ല. ആകെ അവിടെ ഞങ്ങള്‍ക്ക് സൂക്ഷിക്കെണ്ടിയിരുന്നത് വളരെ കുറച്ചു പേരെ മാത്രം. ചൂണ്ടക്കാരന്‍ റപ്പായി, വലക്കാരന്‍ കേശവന്‍ പിന്നേ ഒരു പോക്കര്ക. അയാളയിരുന്നല്ലോ അന്നത്തെ വെട്ടു വീരന്‍!
അവര്‍ മണല്‍ വാരി കൊണ്ട് പോയി വിറ്റു കാശുണ്ടാകുന്ന തിരക്കിലായിരുന്നല്ലോ.
അതിനിടക്ക് ഞങ്ങളുടെ പരാതി കേള്‍കാന്‍ അര്ക്ക് സമയം. അങ്ങിനെ എത്ര വര്‍ഷങ്ങള്‍. ആയിടക്കാണ്‌ അവിടെ അവിടെ പുഴയുടെ തീരത്ത് ഒരു വലിയ കിണര്‍ കുത്തി അതിലെ വെള്ളം എന്തൊക്കെയോ ചെയ്തു കുപ്പിയിലാക്കി വില്പന തുടങ്ങി. പിന്നെ പിന്നെ അവരുടെ കുപ്പത്തൊട്ടിയായിമാറി ഞങ്ങളുടെ തറവാട്. ആ വേനല്‍ ഒരു പേടി സോപ്നം പോലെ ഞാന്‍ ഓര്‍ക്കുന്നു . വെള്ളം വരുന്ന ഭാഗം വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു വറ്റി വരണ്ടിരിക്കുന്നു. ഇപ്പോഴും ഞങ്ങള്‍ മുട്ടിപ്പഴി പ്രാര്‍ത്ഥിച്ചു ദെയ്വമേ ഈ പുഴയില്‍ വേണ്ടുവോളം വെള്ളം ഉണ്ടാകണേ എന്ന്. പക്ഷെ അപ്പോളും ആ മണല്‍ വാരല്‍ ജോലി അവര്‍ തുടര്‍ന്ന് കൊണ്ടിരുന്നു. ചിലര്‍ ഞങ്ങള്‍ക്ക് വേണ്ടി മുറ വിളി കൂട്ടി. പക്ഷെ അതൊന്നും കേള്കാനും നടപടി എടുക്കാനും ആരും എത്തിയില്ല
ആ സംഭവത്തിന്റെ പിറ്റേ വര്‍ഷമാണെന്ന് തോന്നുന്നു ഞങ്ങള്‍ എല്ലാവരും ഒരു തീരുമാനമെടുത്തു. ആ നാട് ഉപേക്ഷിക്കുക എന്നദ് ... കഴിഞ്ഞ വര്ഷം ഞാന്‍ എന്റെ പഴയ വീട് കാണാന്‍ സുഹൃത്തുക്കളുമായി ഒരു യാത്ര പുറപ്പെട്ടു. കഷ്ടം വളരെ കുറച്ചു ദൂരം പോയപ്പോലെക്കും ഞങ്ങളുടെ യാത്ര ഉപേക്ഷിക്കേണ്ടി വന്നു.....എല്ലാം വറ്റി വരണ്ടിരിക്കുന്നു.








No comments:

Post a Comment

Followers

About Me

My photo
"I 'was' handsome once..." I was hero once. I was king once.. Now who i am. Where is my crown? where is my kingdom? where is my heroism?