
എവിടെക്കാണ് ഞാന്‍ പോകുന്നത്. ആ എനിക്കറിയില്ല. ആരോ ചരടുകള്‍ വലിക്കുന്നു. ആരോ എവിടെയോ നിന്ന് കൊണ്ട് എന്നെ നിയന്ത്രിക്കുന്നു. ആരാണയാള്‍ ....അവനാരാണ്. എത്ര കാലമായി ഞാന്‍ തിരയുന്നു. നാല് ദിക്കും ഞാന്‍ അലഞ്ഞു. സമതലങ്ങള്‍, പുഴകള്‍, കടല്‍ ....ഇപ്പോഴിദാ ഈ മരുഭൂമിയില്‍. പല മുഖങ്ങള്‍ ഞാന്‍ കണ്ടു. പല സംസ്കാരങ്ങള്‍ അനുഭവിച്ചു. അറിയാവുന്ന ഭാഷകളില്‍ ഞാന്‍ ചോദിച്ചു. എന്താണ് നിങ്ങളുടെ ജീവിത ലക്‌ഷ്യം. പലരും പല തരത്തിലുള്ള മറുപടികള്‍.
No comments:
Post a Comment