റുവൈസില്‍ നിന്നുള്ള യാത്രയിലാണ് ഞാന്‍ അദ്ധേഹത്തെ പരിചയ പെട്ടത്. നീളമുള്ള താടിയും വെട്ടി ചെറു താകിയ മീശയും തലയില്‍ ഒരു തൊപ്പിയുമായി നീണ്ട കൂര്‍ത്ത ധരിച്ച ഒരു മനുഷ്യന്‍. ഒറ്റ നോട്ടത്തില്‍ തന്നെ എനിക്ക് മനസ്സിലായി അദ്ദേഹം പാകിസ്ഥാനിയാണെന്നു. യാത്രയുടെ തുടക്കത്തില്‍ അദ്ദേഹം മൌനിയും ദുഖിതനുമായി കാണപ്പെട്ടു. മസാവസാനങ്ങളില്‍ ശമ്പളം കൊടുക്കുന്നതിനു വേണ്ടി എല്ലാ മാസവും ഹെഡ് ഓഫീസില്‍ നിന്നും ആരെങ്കിലും പോകും രുവയ്സിലേക്ക്. അവിടെ കാമ്പില്‍ സാധാരണ അന്നത്തെ ദിവസം എല്ലാവരുടെയും മുഖത്ത് സന്തോഷമായിരിക്കും. മിക്കവാറും പേര്‍ക്ക് ശമ്പളം കൊടുത്ത് ഏകദേശം അഞ്ഞൂറ് പെര്കുള്ള ശമ്പളം ഉണ്ടായി കാണും. ബാക്കി പത്തിരുപതു പേരുടെ ശമ്പളത്തിന്റെ കവരുകളുമായിട്ടാണ് ഞാന്‍ തിരിച്ചു പോരുന്നത്. വാഹനമില്ലതതിനാല്‍ എന്നെ കൊണ്ടുവിടാന്‍ ക്യാമ്പ് ബോസ്സ് റോയിയാണ് ആ പാകിസ്ടാനിയെ ഏര്പടാക്കിയതു.
പത്തിരുപതു മിനിട്ട് നേരത്തെ മൌനത്തിനു ശേഷം ഞാനയാളോട് കാര്യം തിരക്കി. അപ്പോള്‍ അയാള്‍ ഉര്‍ദു വാര്‍ത്ത കേട്ട് കൊണ്ടിരിക്കുകയായിരുന്നു. ഒരിന്ത്യക്കാരനായ എന്നോട് അവിടത്തെ പ്രശ്നങ്ങൾ പറഞ്ഞട്ടെന്തു കാര്യം എന്ന ഒരു നോട്ടമാണയാളിൽ കണ്ടത്. പിന്നീടയാൾ മനസ്സ് തുറന്നു... അവിടെ പാകിസ്താനില്‍ അമേരിക്കന്‍ പട്ടാളം തിരച്ചില്‍ തുടങ്ങിയിരിക്കുന്നു. താലിബാന്‍ കാര്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ്. അയാള്‍ക്ക് തന്റെ മനസ്സ് തുറക്കുവാനുള്ള അവസ്സരം കിട്ടിയത് പോലെ അയാള്‍ സംസാരിക്കാൻ തുടങ്ങി . ആ മനുഷ്യന്റെ കുടുംബം ആകെ ഒറ്റ പെട്ടിരിക്കയാണ്. അവരെല്ലാം ഏതോ ഒരു മലമുകളില്‍ കയറി ഒളിച്ചിരിപ്പാണ്. തലയ്ക്കു മുകളില്‍ പട്ടാളത്തിന്റെ വിമാനങ്ങളുടെ ഇരമ്പലും പിന്നെ കുറച്ചു ദൂരെ ബോംബു വര്‍ഷങ്ങളും. കുട്ടികളെല്ലാം പരിഭ്രാന്തരായി.
മൂന്നു ദിവസ്സമായി അദ്ദേഹം അവരെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു . എല്ലാ ടെലഫോൺ ബന്ധങ്ങളും വിഛേദിക്കപ്പെട്ടിരിക്കുന്നു. പിന്നെയുള്ളത് അമേരിക്കയുടെ സാറ്റലൈറ്റ് ടെലഫോണ്‍. അതിനാണെങ്കിൽ വളരെയധികം തിരക്ക്.
ഞാനയോളോട് ചോദിച്ചു നിങ്ങളുടെ നാട്ടില്‍ ഇപ്പോളും ടെലഫോണ്‍ എത്തിയിട്ടില്ലേ? അതുകേട്ടപ്പോള്‍ അയാള്‍, "സാതിക് ഖാന്‍" പറയുകയാണ്., ടെലഫോണ്‍ ഉണ്ടായിരുന്നെങ്ങില്‍ എന്റെ മകള്‍ മരിച്ച വിവരം ഞാന്‍ അറിയുമായിരുന്നില്ലേ? ഞാനയാളോട് ചോദിച്ചു...നിങ്ങളുടെ മകള്‍ മരിച്ചോ? എന്താണ് സംഭവിച്ചത്? പട്ടാളത്തിന്റെ വെടിയേറ്റിട്ടായിരിക്കുമെന്നു ഞാനൂഹിച്ചു .
അയാള്‍ അന്നൊക്കെ ആഴ്ചയില്‍ ഒരിക്കൽ നാട്ടിലേക്ക് വിളിക്കുമായിരുന്നു. അയാളുടെ വീടിന്റെ അഞ്ചാറു വീടിനും അപ്പുറം ഒരു വീട്ടിലാണ് ടെലഫോണ്‍ ഉള്ളത്. അയാള്‍ വിളിക്കുമ്പോളൊക്കെ മകളെക്കുറിച്ച് ചോദിക്കാറുണ്ട്. അവള്‍ക്കു മൂന്നു വയസ്സായിരുന്നു. നല്ല സുന്ദരി കുട്ടി മൂത്ത മകള്‍ക്ക് അഞ്ചു വയസ്സാ യിരുന്നു.. ഫോൺ ചെയ്യുമ്പോളൊക്കെ കുട്ടികളെ സംസാരിക്കാന്‍ കിട്ടാറില്ലായിരുന്നു . എപ്പോളും കൊച്ചു മകളെ കുറിച്ച് ചോദിക്കുമ്പോള്‍ ഭാര്യാ പറയും രണ്ടു പേരും സുഖമായിരിക്കുന്നെന്നു.
അങ്ങിനെയിരിക്കെ രണ്ടു വര്‍ഷത്തിനു ശേഷം സാതിക് ഭായ്ക്ക് നാട്ടില്‍ പോകാന്‍ ലീവ് കിട്ടി. നാട്ടില്‍ എല്ലാവര്ക്കും സമ്മാനങ്ങളുമായി അദ്ദേഹം ഒരു വലിയ ഭാണ്ടത്തിലാക്കി ഒരു വലിയ പുല്ലുപായ വാങ്ങി കെട്ടി. അങ്ങിനെയായിരുന്നു ഉൾപ്രദേശങ്ങളിൽ ജീവിക്കുന്ന പാകിസ്ഥാനികൾ ലാഗേജു കെട്ടുന്ന രീതി. നാല് മണിക്കൂര്‍ വിമാന യാത്രയും നാലുമണിക്കൂര്‍ കാറിലെ യാത്രയും കഴിഞ്ഞു വീട്ടിലെത്തി അയാള്‍. വയസ്സായ വാപ്പയും ഉമ്മയും ഭാര്യയും അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. മൂത്ത കുട്ടിയെ കണ്ടപ്പോള്‍ അയാള്‍ ഇളയ മകള്‍ സമീറയെ കുറിച്ച് അന്വേഷിച്ചു . അപ്പോള്‍ ആരുടെയൊക്കെയോ മുഖം ഇരുളുന്നത് അദ്ദേഹം ആ മെഴുകു തിരി വെട്ടത്തില്‍ കാണുന്നില്ലായിരുന്നു. ഭാര്യ പറഞ്ഞു, അവള്‍ ചാച്ചയുടെ വീട്ടില്‍ കളിക്കുന്നുണ്ടെന്ന്.
അതിനിടക്ക് മൂത്ത മകള്‍ അയാളുടെ അടുത്തേക്ക് ചെന്ന്. ഒരു മിഠായി പാക്കറ്റും കുഞ്ഞുടുപ്പും ഹാന്‍ഡ് ബാഗ് തുറന്നു അവള്‍ക്കെടുത്തു കൊടുത്തു. എന്നിട്ട് മറ്റൊരു കുഞ്ഞുടുപ്പും ഒരു കളിപ്പാട്ടവും എടുത്തിട്ട് അയാള്‍ പറഞ്ഞു ഇത് സെരീനക്കാനെന്നു . അതുകെയ്ട്ടപ്പോള്‍ അവള്‍ ചോദിക്കയാണ്..ബാപ്പ ഇവിടത്തെ സറീന മരിച്ചു പോയില്ലേ പിന്നെ ആര്‍ക്കാണ് ബാപ്പ? പിടിച്ചു നിര്‍ത്തിയിരുന്ന സങ്കടവും കുറ്റ ബോധവും ഭാര്യയില്‍ നിന്നും ഒരു കരച്ചില്‍ പോലെ പുറത്തു വന്നു.
കടലുകല്‍ക്കപ്പുരം കഷ്ടപ്പെടുന്ന തന്നെ വേദനിപ്പിക്കണ്ടാ എന്ന് കരുതിയാനത്രേ അവർ എന്നോട് ആ വിവരം പറയാതിരുന്നത്. കടുത്ത മഞ്ഞ്നുള്ള രാത്രിയിലെ പനിയില്‍ മൈലുകൾക്കകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കഴിയാതെ അവള്‍ മരിക്കുകയായിരുന്നു.
ഇന്നത്തെ ന്യുസില്‍ പറഞ്ഞ അമേരിക്കന്‍ പട്ടാള വേട്ട മറ്റൊരു കൂട്ട ദുരന്ധമാകല്ലേ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു അദ്ദേഹം. ഇന്നും വൈദ്യുതിയോ വെള്ളമോ ശരിക്കും ലഭിക്കാത്ത ഉൾപ്രദേശങ്ങളിലെ പാവപ്പെട്ടവന്റെ മേൽ സൈന്യം പറന്നു കളിക്കുന്നു. അബുദാബിയിലേക്കുള്ള മുന്നൂറു കിലോമീറ്ററുള്ള ഡ്രൈവിങ്ങിൽ അയാള്‍ക്ക് ശ്രദ്ധ കിട്ടുന്നുണ്ടോ എന്ന് ഞാനും ചില നിമിഷങ്ങളില്‍ ഭയന്നു . എങ്കിലും എന്റെ മനസ്സില്‍ സരീനയുടെ കുഞ്ഞു മുഖമായിരുന്നു നിറഞ്ഞു നിന്നിരുന്നത് ......

No comments:
Post a Comment