Most of the things we know in this world come from authority. All this really means is that you believe certain things because you get the information from a trustworthy source. People believes all because a scientist or teacher explained it to them. In fact, every historical statement in this world is believed because of authority. No one alive today was present during the Revolutionary War. We believe it happened because we are told it happened.
Tuesday, May 11, 2010
Thursday, May 6, 2010
നെറ്റ്വര്‍ക്ക്
റുവൈസില്‍ നിന്നുള്ള യാത്രയിലാണ് ഞാന്‍ അദ്ധേഹത്തെ പരിചയ പെട്ടത്. നീളമുള്ള താടിയും വെട്ടി ചെറു താകിയ മീശയും തലയില്‍ ഒരു തൊപ്പിയുമായി നീണ്ട കൂര്‍ത്ത ധരിച്ച ഒരു മനുഷ്യന്‍. ഒറ്റ നോട്ടത്തില്‍ തന്നെ എനിക്ക് മനസ്സിലായി അദ്ദേഹം പാകിസ്ഥാനിയാണെന്നു. യാത്രയുടെ തുടക്കത്തില്‍ അദ്ദേഹം മൌനിയും ദുഖിതനുമായി കാണപ്പെട്ടു. മസാവസാനങ്ങളില്‍ ശമ്പളം കൊടുക്കുന്നതിനു വേണ്ടി എല്ലാ മാസവും ഹെഡ് ഓഫീസില്‍ നിന്നും ആരെങ്കിലും പോകും രുവയ്സിലേക്ക്. അവിടെ കാമ്പില്‍ സാധാരണ അന്നത്തെ ദിവസം എല്ലാവരുടെയും മുഖത്ത് സന്തോഷമായിരിക്കും. മിക്കവാറും പേര്‍ക്ക് ശമ്പളം കൊടുത്ത് ഏകദേശം അഞ്ഞൂറ് പെര്കുള്ള ശമ്പളം ഉണ്ടായി കാണും. ബാക്കി പത്തിരുപതു പേരുടെ ശമ്പളത്തിന്റെ കവരുകളുമായിട്ടാണ് ഞാന്‍ തിരിച്ചു പോരുന്നത്. വാഹനമില്ലതതിനാല്‍ എന്നെ കൊണ്ടുവിടാന്‍ ക്യാമ്പ് ബോസ്സ് റോയിയാണ് ആ പാകിസ്ടാനിയെ ഏര്പടാക്കിയതു.
പത്തിരുപതു മിനിട്ട് നേരത്തെ മൌനത്തിനു ശേഷം ഞാനയാളോട് കാര്യം തിരക്കി. അപ്പോള്‍ അയാള്‍ ഉര്‍ദു വാര്‍ത്ത കേട്ട് കൊണ്ടിരിക്കുകയായിരുന്നു. ഒരിന്ത്യക്കാരനായ എന്നോട് അവിടത്തെ പ്രശ്നങ്ങൾ പറഞ്ഞട്ടെന്തു കാര്യം എന്ന ഒരു നോട്ടമാണയാളിൽ കണ്ടത്. പിന്നീടയാൾ മനസ്സ് തുറന്നു... അവിടെ പാകിസ്താനില്‍ അമേരിക്കന്‍ പട്ടാളം തിരച്ചില്‍ തുടങ്ങിയിരിക്കുന്നു. താലിബാന്‍ കാര്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ്. അയാള്‍ക്ക് തന്റെ മനസ്സ് തുറക്കുവാനുള്ള അവസ്സരം കിട്ടിയത് പോലെ അയാള്‍ സംസാരിക്കാൻ തുടങ്ങി . ആ മനുഷ്യന്റെ കുടുംബം ആകെ ഒറ്റ പെട്ടിരിക്കയാണ്. അവരെല്ലാം ഏതോ ഒരു മലമുകളില്‍ കയറി ഒളിച്ചിരിപ്പാണ്. തലയ്ക്കു മുകളില്‍ പട്ടാളത്തിന്റെ വിമാനങ്ങളുടെ ഇരമ്പലും പിന്നെ കുറച്ചു ദൂരെ ബോംബു വര്‍ഷങ്ങളും. കുട്ടികളെല്ലാം പരിഭ്രാന്തരായി.
മൂന്നു ദിവസ്സമായി അദ്ദേഹം അവരെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു . എല്ലാ ടെലഫോൺ ബന്ധങ്ങളും വിഛേദിക്കപ്പെട്ടിരിക്കുന്നു. പിന്നെയുള്ളത് അമേരിക്കയുടെ സാറ്റലൈറ്റ് ടെലഫോണ്‍. അതിനാണെങ്കിൽ വളരെയധികം തിരക്ക്.
ഞാനയോളോട് ചോദിച്ചു നിങ്ങളുടെ നാട്ടില്‍ ഇപ്പോളും ടെലഫോണ്‍ എത്തിയിട്ടില്ലേ? അതുകേട്ടപ്പോള്‍ അയാള്‍, "സാതിക് ഖാന്‍" പറയുകയാണ്., ടെലഫോണ്‍ ഉണ്ടായിരുന്നെങ്ങില്‍ എന്റെ മകള്‍ മരിച്ച വിവരം ഞാന്‍ അറിയുമായിരുന്നില്ലേ? ഞാനയാളോട് ചോദിച്ചു...നിങ്ങളുടെ മകള്‍ മരിച്ചോ? എന്താണ് സംഭവിച്ചത്? പട്ടാളത്തിന്റെ വെടിയേറ്റിട്ടായിരിക്കുമെന്നു ഞാനൂഹിച്ചു .
അയാള്‍ അന്നൊക്കെ ആഴ്ചയില്‍ ഒരിക്കൽ നാട്ടിലേക്ക് വിളിക്കുമായിരുന്നു. അയാളുടെ വീടിന്റെ അഞ്ചാറു വീടിനും അപ്പുറം ഒരു വീട്ടിലാണ് ടെലഫോണ്‍ ഉള്ളത്. അയാള്‍ വിളിക്കുമ്പോളൊക്കെ മകളെക്കുറിച്ച് ചോദിക്കാറുണ്ട്. അവള്‍ക്കു മൂന്നു വയസ്സായിരുന്നു. നല്ല സുന്ദരി കുട്ടി മൂത്ത മകള്‍ക്ക് അഞ്ചു വയസ്സാ യിരുന്നു.. ഫോൺ ചെയ്യുമ്പോളൊക്കെ കുട്ടികളെ സംസാരിക്കാന്‍ കിട്ടാറില്ലായിരുന്നു . എപ്പോളും കൊച്ചു മകളെ കുറിച്ച് ചോദിക്കുമ്പോള്‍ ഭാര്യാ പറയും രണ്ടു പേരും സുഖമായിരിക്കുന്നെന്നു.
അങ്ങിനെയിരിക്കെ രണ്ടു വര്‍ഷത്തിനു ശേഷം സാതിക് ഭായ്ക്ക് നാട്ടില്‍ പോകാന്‍ ലീവ് കിട്ടി. നാട്ടില്‍ എല്ലാവര്ക്കും സമ്മാനങ്ങളുമായി അദ്ദേഹം ഒരു വലിയ ഭാണ്ടത്തിലാക്കി ഒരു വലിയ പുല്ലുപായ വാങ്ങി കെട്ടി. അങ്ങിനെയായിരുന്നു ഉൾപ്രദേശങ്ങളിൽ ജീവിക്കുന്ന പാകിസ്ഥാനികൾ ലാഗേജു കെട്ടുന്ന രീതി. നാല് മണിക്കൂര്‍ വിമാന യാത്രയും നാലുമണിക്കൂര്‍ കാറിലെ യാത്രയും കഴിഞ്ഞു വീട്ടിലെത്തി അയാള്‍. വയസ്സായ വാപ്പയും ഉമ്മയും ഭാര്യയും അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. മൂത്ത കുട്ടിയെ കണ്ടപ്പോള്‍ അയാള്‍ ഇളയ മകള്‍ സമീറയെ കുറിച്ച് അന്വേഷിച്ചു . അപ്പോള്‍ ആരുടെയൊക്കെയോ മുഖം ഇരുളുന്നത് അദ്ദേഹം ആ മെഴുകു തിരി വെട്ടത്തില്‍ കാണുന്നില്ലായിരുന്നു. ഭാര്യ പറഞ്ഞു, അവള്‍ ചാച്ചയുടെ വീട്ടില്‍ കളിക്കുന്നുണ്ടെന്ന്.
അതിനിടക്ക് മൂത്ത മകള്‍ അയാളുടെ അടുത്തേക്ക് ചെന്ന്. ഒരു മിഠായി പാക്കറ്റും കുഞ്ഞുടുപ്പും ഹാന്‍ഡ് ബാഗ് തുറന്നു അവള്‍ക്കെടുത്തു കൊടുത്തു. എന്നിട്ട് മറ്റൊരു കുഞ്ഞുടുപ്പും ഒരു കളിപ്പാട്ടവും എടുത്തിട്ട് അയാള്‍ പറഞ്ഞു ഇത് സെരീനക്കാനെന്നു . അതുകെയ്ട്ടപ്പോള്‍ അവള്‍ ചോദിക്കയാണ്..ബാപ്പ ഇവിടത്തെ സറീന മരിച്ചു പോയില്ലേ പിന്നെ ആര്‍ക്കാണ് ബാപ്പ? പിടിച്ചു നിര്‍ത്തിയിരുന്ന സങ്കടവും കുറ്റ ബോധവും ഭാര്യയില്‍ നിന്നും ഒരു കരച്ചില്‍ പോലെ പുറത്തു വന്നു.
കടലുകല്‍ക്കപ്പുരം കഷ്ടപ്പെടുന്ന തന്നെ വേദനിപ്പിക്കണ്ടാ എന്ന് കരുതിയാനത്രേ അവർ എന്നോട് ആ വിവരം പറയാതിരുന്നത്. കടുത്ത മഞ്ഞ്നുള്ള രാത്രിയിലെ പനിയില്‍ മൈലുകൾക്കകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കഴിയാതെ അവള്‍ മരിക്കുകയായിരുന്നു.
ഇന്നത്തെ ന്യുസില്‍ പറഞ്ഞ അമേരിക്കന്‍ പട്ടാള വേട്ട മറ്റൊരു കൂട്ട ദുരന്ധമാകല്ലേ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു അദ്ദേഹം. ഇന്നും വൈദ്യുതിയോ വെള്ളമോ ശരിക്കും ലഭിക്കാത്ത ഉൾപ്രദേശങ്ങളിലെ പാവപ്പെട്ടവന്റെ മേൽ സൈന്യം പറന്നു കളിക്കുന്നു. അബുദാബിയിലേക്കുള്ള മുന്നൂറു കിലോമീറ്ററുള്ള ഡ്രൈവിങ്ങിൽ അയാള്‍ക്ക് ശ്രദ്ധ കിട്ടുന്നുണ്ടോ എന്ന് ഞാനും ചില നിമിഷങ്ങളില്‍ ഭയന്നു . എങ്കിലും എന്റെ മനസ്സില്‍ സരീനയുടെ കുഞ്ഞു മുഖമായിരുന്നു നിറഞ്ഞു നിന്നിരുന്നത് ......

Tuesday, May 4, 2010
ഖാജാ ബീഡി
എല്ലായിടത്തും വെള്ളത്തിന് കടുത്ത ക്ഷാമം. കിണറുകളെല്ലാം വറ്റിവരണ്ടിരിക്കുന്നു. ആകെ കുറച്ചു വെള്ളമുണ്ടായിരുന്നത്. കോജാവിന്റെ വീട്ടില്‍ മാത്രം. പക്ഷെ അവിടേക്ക് ആരും പോകാന്‍ ധൈര്യം പെട്ടില്ല. കാരണം എല്ലാവര്ക്കും അയാളെ അറിയാം. അയാളുടെ പിശുക്കിന്റെ കാഠിന്യം അനുഭവപ്പെടാത്തവര്‍ നാട്ടില്‍ വളരെ ചുരുക്കം. ആർക്കാണ് നാട്ടില്‍ റേഷന്‍ കാര്ഡ് ഇല്ലാത്തത്? റേഷനരി വാങ്ങുന്ന അല്ലെങ്കിൽ റേഷൻ കടയിൽ എന്തെങ്കിലും വാങ്ങാൻ പോകുന്ന എല്ലാവര്ക്കും അതനുഭവപ്പെടും. അഞ്ചു പൈസ അങ്ങോട്ട് കൊടുക്കുവാന്‍ ഉണ്ടെങ്കില്‍ അദ്ദേഹം വെണ്ടയ്ക്ക അക്ഷരത്തില്‍ റേഷന്‍ കാര്‍ഡില്‍ കുറിച്ചിടും. പിന്നെയല്ലേ ഒരു ബക്കറ്റ് വെള്ളം. വരള്‍ച്ച കൂടുതലാകുമ്പോള്‍ മണ്ണെണ്ണ അളക്കുന്നത് പോലെ അളന്നു വില്കാനുള്ള പരിപാടിയാണ് പുള്ളികാരന്റെത്. എന്തായാലും ആരും അങ്ങോട്ട് പോയില്ല.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുക്കാറായത് കാരണം മെമ്പര്‍മാര്‍ ക്ഷേമ പരിപാടികള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുത്തു തുടങ്ങി. ഞങ്ങള്‍ (അതായത് ഞാന്‍ ഷാജി, അഷറഫ്, കമറു ) മൂന്നാം കുഴി കളിച്ചു കൊണ്ടിരിക്കുമ്പോളാണ് ഒരു ടാക്സി കാറില്‍ ജോയി മാഷ് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത് കേട്ടത്. നാളെ മുതല്‍ കുടി വെള്ളം ടാങ്കര്‍ ലോറിയില്‍ വരുന്നുണ്ടെന്നു. വെള്ളം വേന്ടവരൊക്കെ പാത്രങ്ങളുമായി സലീന ടീച്ചറുടെ വീടിന്റെ മുന്‍വശത്ത് വരിയായി നില്കണം എന്ന്. ജോയി മാഷിന്റെ കാര്യം പറഞ്ഞപ്പോളാണോർത്തത് , അദ്ദേഹമാണ് എന്നെ കണക്കു ട്യൂഷൻ പഠിപ്പിച്ചത്. കുടങ്ങളും, ചെമ്പും പാത്രങ്ങളുമായി സ്ത്രീകളും പുരുഷന്മാരും അവരുടെ കുട്ടികളും വന്നു തുടങ്ങി . പഞ്ചായത്ത് മെമ്പര്‍ തന്റെ സാന്നിധ്യം അറിയിക്കാനായി അവിടെ പറന്നെത്തി. എല്ലാവരും വരി വരിയായി നില്‍കാന്‍ പഞ്ചായത്ത് മെമ്പറിന്റെ വക നിര്‍ദേശം . ഏഷണി കൂട്ടികൊണ്ടിരുന്ന പെണ്ണുങ്ങള്‍ തിടുക്കത്തില്‍ നിരയായി നിന്ന്. അപ്പോളതാ ആശുപത്രിയുടെ ഭാഗത്ത് നിന്നും ഒരു ടാങ്കർ ലോറി വരുന്നു. കോട്ടമുറി വാട്ടര്‍ ടാങ്കില്‍ നിന്നുമാണ് ടാങ്കർ ലോറിയില്‍ വെള്ളം കൊണ്ടുവരുന്നത് . ടാങ്കർ ലോറി അടുത്തെത്താറായപ്പോൾ ആളുകളെല്ലാം തിക്കുപിടിച്ചു തുടങ്ങി. എല്ലാവരുടെയും ശ്രദ്ധ ലോറി വരുന്ന ഭാഗത്തേക്ക്
അപ്പോളാണ് ഖാദറിന്റെ ബാപ്പ തെങ്ങിന്റെ ചുവട്ടില്‍ തോര്‍ത്ത് ചുരുട്ടി വെച്ചിരിക്കുന്നത് ഷാജിയുടെ ശ്രദ്ധയില്‍ പെട്ടത് . അതിനടുത്തിരിക്കുന്ന ഖാജാബീഡി ബണ്ടില്‍ ഷാജിയെ മാടി വിളിച്ചു. എല്ലാവരും വെള്ളം എടുക്കാന്‍ റെഡിയായി നില്‍കുകയാണ് . ഷാജി ചുളുവില്‍ ഖാജാബീഡി ബണ്ടില്‍ അടിച്ചുമാറ്റി. എനിക്ക് സിഗ്നല്‍ തന്നു. ഞാന്‍ അവന്റെ പുറകെ പരുങ്ങി പരുങ്ങി പിന്തുടർന്നു. ഞങ്ങള്‍ വടക്കേ പറമ്പിന്റെ അറ്റത് പാടത്തിനരികിലേക്ക് പോയി.
ഞാന്‍ നോക്കുമ്പോള്‍ കണ്ടത് ഷാജിയുടെ വായില്‍ നിന്നും പുക വരുന്നതാണ് . എനിക്ക് അത് കണ്ടപ്പോള്‍ കൗതുകം തോന്നി. കവുതുകമായി. ഞാന്‍ അവനോടു ഇരന്നു ഒരു പഫു വാങ്ങി വലിച്ചു നോക്കുമ്പോളേക്കും, ഹോ! ദാ വരുന്നു അഷ്‌റഫ് .. എനിക്കാകെ പേടിയായി. അവനെങ്ങാന്‍ വീട്ടില്‍ ചെന്ന് ഈ വിവരങ്ങള്‍ കത്തിച്ചാലുള്ള പുകില്‍ പിന്നെ പറയാനുണ്ടോ. ഞാനവനോട് കെഞ്ചി ...എടാ പ്ലീസ് ഇക്കാര്യം നീ ആരോടും പറയരുതേ . പറയരുദ്. അവനുണ്ടോ കേള്‍ക്കുന്നു. കൂട്ടത്തില്‍ കുറച്ചു അനുസരണയും ശാന്തനും അവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ടെ കൂടെ നടന്നു അവനും ചീത്തയാകുന്നു എന്നാണ് വീട്ടുകാരുടെ പരാതി ...അതുപോലെതന്നെയാണ് എന്റെ വീട്ടുകാരുടെയും. ചിലപ്പോ ഷാജിയുടെയും കമരുവിന്റെയും വീട്ടുകാരും അങ്ങിനെ തന്നെ പറയുന്നുണ്ടാകും. തന്കുഞ്ഞു പൊൻകുഞ്ഞാണല്ലോ.
അവന്‍, അഷറഫ് എന്ത് പറഞ്ഞിട്ടും സമ്മതിക്കുന്നില്ല . എനിക്കാകെ പരിഭ്രമമായി . ഞാന്‍ അവനെ പിടിച്ചു ചെറുതായി ഒന്ന് തള്ളി ലേക്ക് ഒരു . ദേ മലർന്നടിച്ചു വീണുകിടക്കുന്നു പാവം . അവന്‍ കരച്ചിലായി..എനിക്കാകെ പേടിയായി..അവസാനം, നാളെ കൂട്ടിലച്ചന്റെ പൊള്ളാച്ചി വട്ടു വാങ്ങി തരാം എന്നുള്ള കരാറില്‍ പ്രശ്നം പരിഹരിച്ചു. കൂട്ടിലച്ചന്റെ പൊള്ളാച്ചി വട്ടുമിഠായി രുചിക്കാത്തവർ ആന്റണീസ് സ്‌കൂളിൽ പഠിച്ചവർ അപൂർവ്വമായിരിക്കും
ഇന്നും അഷറഫിന്റെ മലര്ന്നടിച്ചുള്ള ആ വീഴ്ച്ച പേടിയോടെ ഞാന്‍ ഓര്‍ക്കുന്നു. എന്തായാലും ആ വീഴ്ച്ചയിലൂടെ ഒരു കാര്യത്തില്‍ ഞാന്‍ സന്തോഷിക്കുന്നു. അതിനു ശേഷം ഞാന്‍ ബീഡിയോ സിഗരറ്റോ തൊട്ടിട്ടില്ല. പുകവലിക്കുന്നവരുടെ അരികിലിരിക്കുന്നതും എനിക്കിഷ്ടമല്ല.
Sunday, May 2, 2010
വിലാപം
ഷേരി ചേടത്തി എന്നെ ഇപ്പോഴും കളിയാക്കും ഞാനേതോ ഒരു പോട്ടക്കുളത്തിലാണ് ജനിച്ചതെന്നും പറഞ്ഞു. പക്ഷെ ഞാനതൊന്നും വിശ്വസിച്ചിട്ടില്ല. അതെല്ലാം വെറുതെ അവര്‍ എന്നെ കളിയാക്കാന്‍ പറയ്ന്നതായിരിക്കും. ഞാനെത്ര ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും ആ പുഴയിലെ ഓളങ്ങള്ക്കപ്പുറം എന്റെ ഓര്‍മ്മകള്‍ക്ക് പോകാന്‍ കഴിയുന്നില്ല. എത്ര സന്തോഷമുള്ള ജീവിതമായിരുന്നു അത്. എത്രയെത്ര കൂട്ടുകാര്‍ . കുളിര്‍മയുള്ള നനുത്ത ഓളങ്ങള്‍. ഒരുപക്ഷെ അതായിരുന്നിരിക്കും അവരുടെ യവ്വനം . ഊളിയിട്ടാല്‍ ഞങ്ങള്കെന്തെല്ലാം കാണാം! ചെറിയ കുന്നുകള്‍ പാറക്കെട്ടുകള്‍ മണല്‍ പരപ്പുകള്‍, ചെറു ചെടികള്‍ അങ്ങിനെ എന്തെല്ലാം. എനിക്കാരെയും പേടിക്കാതെ അവിടെ കഴിയാമായിരുന്നു. ഇരമ്പി വരുന്ന തിരമാലകലില്ല! തിമിമ്ഗലങ്ങലില്ല. ആകെ അവിടെ ഞങ്ങള്‍ക്ക് സൂക്ഷിക്കെണ്ടിയിരുന്നത് വളരെ കുറച്ചു പേരെ മാത്രം. ചൂണ്ടക്കാരന്‍ റപ്പായി, വലക്കാരന്‍ കേശവന്‍ പിന്നേ ഒരു പോക്കര്ക. അയാളയിരുന്നല്ലോ അന്നത്തെ വെട്ടു വീരന്‍!
അവര്‍ മണല്‍ വാരി കൊണ്ട് പോയി വിറ്റു കാശുണ്ടാകുന്ന തിരക്കിലായിരുന്നല്ലോ.
അതിനിടക്ക് ഞങ്ങളുടെ പരാതി കേള്‍കാന്‍ അര്ക്ക് സമയം. അങ്ങിനെ എത്ര വര്‍ഷങ്ങള്‍. ആയിടക്കാണ് അവിടെ അവിടെ പുഴയുടെ തീരത്ത് ഒരു വലിയ കിണര്‍ കുത്തി അതിലെ വെള്ളം എന്തൊക്കെയോ ചെയ്തു കുപ്പിയിലാക്കി വില്പന തുടങ്ങി. പിന്നെ പിന്നെ അവരുടെ കുപ്പത്തൊട്ടിയായിമാറി ഞങ്ങളുടെ തറവാട്. ആ വേനല്‍ ഒരു പേടി സോപ്നം പോലെ ഞാന്‍ ഓര്‍ക്കുന്നു . വെള്ളം വരുന്ന ഭാഗം വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു വറ്റി വരണ്ടിരിക്കുന്നു. ഇപ്പോഴും ഞങ്ങള്‍ മുട്ടിപ്പഴി പ്രാര്‍ത്ഥിച്ചു ദെയ്വമേ ഈ പുഴയില്‍ വേണ്ടുവോളം വെള്ളം ഉണ്ടാകണേ എന്ന്. പക്ഷെ അപ്പോളും ആ മണല്‍ വാരല്‍ ജോലി അവര്‍ തുടര്‍ന്ന് കൊണ്ടിരുന്നു. ചിലര്‍ ഞങ്ങള്‍ക്ക് വേണ്ടി മുറ വിളി കൂട്ടി. പക്ഷെ അതൊന്നും കേള്കാനും നടപടി എടുക്കാനും ആരും എത്തിയില്ല
ആ സംഭവത്തിന്റെ പിറ്റേ വര്‍ഷമാണെന്ന് തോന്നുന്നു ഞങ്ങള്‍ എല്ലാവരും ഒരു തീരുമാനമെടുത്തു. ആ നാട് ഉപേക്ഷിക്കുക എന്നദ് ... കഴിഞ്ഞ വര്ഷം ഞാന്‍ എന്റെ പഴയ വീട് കാണാന്‍ സുഹൃത്തുക്കളുമായി ഒരു യാത്ര പുറപ്പെട്ടു. കഷ്ടം വളരെ കുറച്ചു ദൂരം പോയപ്പോലെക്കും ഞങ്ങളുടെ യാത്ര ഉപേക്ഷിക്കേണ്ടി വന്നു.....എല്ലാം വറ്റി വരണ്ടിരിക്കുന്നു.

Saturday, May 1, 2010
യാത
എവിടെക്കാണ് ഞാന്‍ പോകുന്നത്. ആ എനിക്കറിയില്ല. ആരോ ചരടുകള്‍ വലിക്കുന്നു. ആരോ എവിടെയോ നിന്ന് കൊണ്ട് എന്നെ നിയന്ത്രിക്കുന്നു. ആരാണയാള്‍ ....അവനാരാണ്. എത്ര കാലമായി ഞാന്‍ തിരയുന്നു. നാല് ദിക്കും ഞാന്‍ അലഞ്ഞു. സമതലങ്ങള്‍, പുഴകള്‍, കടല്‍ ....ഇപ്പോഴിദാ ഈ മരുഭൂമിയില്‍. പല മുഖങ്ങള്‍ ഞാന്‍ കണ്ടു. പല സംസ്കാരങ്ങള്‍ അനുഭവിച്ചു. അറിയാവുന്ന ഭാഷകളില്‍ ഞാന്‍ ചോദിച്ചു. എന്താണ് നിങ്ങളുടെ ജീവിത ലക്‌ഷ്യം. പലരും പല തരത്തിലുള്ള മറുപടികള്‍.
Subscribe to:
Posts (Atom)
Followers
Blog Archive
About Me
- jof
- "I 'was' handsome once..." I was hero once. I was king once.. Now who i am. Where is my crown? where is my kingdom? where is my heroism?