Wednesday, September 25, 2019

Al Ain - Green

അലൈന്‍ , എത്ര ഭംഗിയായാണ് ആ പട്ടണം രൂപകല്‍പന ചെയ്ടിരിക്കുന്നത് . ഈ മരുഭൂമിയിലെ മനോഹരമായ  മരുപ്പച്ചയാണ്‌ അലൈന്‍. പ്രപഞ്ച പരിപാലകന്‍ പലതും നല്‍കി ഇമറാത്തികളെ അനുഗ്രഹിച്ചു, എന്നാല്‍ അവര്‍ക്ക് നല്ല പ്രകൃതി ലഭിക്കാനുള്ള അനുഗ്രഹമുണ്ടായില്ല. എങ്കിലും ദൃഢ നിശ്ചയമുള്ള അവിടത്തെ നല്ലവനായ ഭരണ നായകന്‍ ആ നാടിനെ മരുഭൂമിയിലെ മരുപ്പച്ചയാക്കി  മാറ്റി. ഇമാറാത്തില്‍ രണ്ടു സ്ഥലങ്ങളാണ് എനിക്കേറെയിഷ്ടം . അലൈനും  ഫുജൈരയും. അലൈനിലേക്ക് പോകാന്‍ ഞാനെപ്പോഴും താല്പര്യം കാണിക്കുമായിരുന്നു. അബു ദാബിയിൽ നിന്നും അവിടേക്കുള്ള വഴിയിൽ ഹൈവേയിൽ ഇടയ്ക്കിടയ്ക്ക് ഫാം ആക്സസ് എന്നുള്ള ബോർഡ് കാണാം. ആ വഴിയിലൂടെ പുറത്തിറങ്ങിയാൽ കുറച്ചു വണ്ടിയോടിക്കഴിഞ്ഞാൽ നമുക്ക് കൃഷിയിടങ്ങൾ കാണാം. വേലികെട്ടി തിരിച്ചിരിക്കുന്നു വലിയ പറമ്പുകളായിരിക്കും അവ. മിക്കവാറും പാകിസ്ഥാനി, ഇന്ത്യക്കാരൻ, ബംഗ്ലാദേശി അല്ലെങ്കിൽ ഈജിപ്തിലെ സഈദികൾ ആയിരിക്കും അവിടെ കൃഷി നടത്തുന്നവർ.അവരോടു അനുവാദം വാങ്ങി മിക്കവാറും നമുക്കവിടെക്കു പ്രവേശിക്കാൻ കഴിയും.

Followers

About Me

My photo
"I 'was' handsome once..." I was hero once. I was king once.. Now who i am. Where is my crown? where is my kingdom? where is my heroism?