Tuesday, December 4, 2012

ഗദ്ദാഫി

ഗദ്ദാഫി
എം ഗദ്ദാഫി 40 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചു. 1969 ല്‍ ഭരണം പിടിച്ചടക്കിയത് മുതല്‍ ഇങ്ങോട്ട് അദ്ദേഹം തര്‍ക്കമറ്റതും താരതമ്യം ചെയ്യാന്‍ കഴിയാത്തതുമായ ഒരു വിപ്ലവകാരിയായി തുടര്‍ന്നു .എന്നാല്‍ അവസാന നാളുകളിലെ നയങ്ങളില്‍ വളരെയധികം മാറ്റം നമുക്ക് കാണാന്‍ കഴിഞ്ഞു. 1969 ല്‍ ഭരണത്തില്‍ വന്നതിനോട് തുല്ല്യമെയല്ല. ശേക്സ്പിയറിന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍ "what a fall my countrymen!" അറബികല്‍ക്കിടയിലെ ഒരു ധീരനായകനായിരുന്നധേഹം . ഈജ്പ്ഷ്യന്‍ മുന്‍കാല വിപ്ലവനായകന്‍ നാസര്‍ പറഞ്ഞത് ഗദ്ധാഫിയെ ഞാനിഷ്ടപ്പെടുന്നു എന്റെ യുവത്വം അദ്ദേഹം എന്നെ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ പടിഞ്ഞാറന്‍ വാതിയായ ഹുസ്നിമുബാരക്കിന്റെ പാതയാനദ്ധേഹം തുടരുന്നത്.
1950-70 കാലഘട്ടങ്ങളില്‍ പശ്ചിമേഷ്യയിലും അറബ് ലോകത്തും ചരിത്രം മാറ്റിയെഴുതുകയായിരുന്നു. ഇമ്പീരിയലിസത്തിനെതിരേയുള്ള ഒരു ഉണര്തെഴുന്നെല്പ്പു .  അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് പിന്നെ അവരുടെയെല്ലാം ഉറ്റ സുഹൃത്ത്‌ ഇസ്രയേല്‍ എന്നിവര്‍ക്കെതിരെയുള്ള ഒരു കാറ്റ് വീശുകയായിരുന്നു . അറബ് ദേശീയതയും ഐക്യവും ഒരു പ്രധാന ലകഷ്യമായി മാറി. അറബികള്‍ അവരുടെ അഴിമതിക്കാരും പാശ്ചാത്യന്‍ അനുകൂളികലുമായ ഭരണാധികാരികളെ വെറുക്കാന്‍ തുടങ്ങി. അന്നത്തെ ആ തരംഗത്തിന്റെ ഫലമായിരുന്നു ഈജിപത്, ഇറാഖ്, യെമന്‍, സിറിയ, ലെബനോന്‍, അള്‍ജീരിയ എന്നിവിടങ്ങളിലെ രാജഭരണങ്ങള്‍ തകര്‍ത്തു അവിടെ യുവാക്കളുടെ സയിനിക നേതൃത്വം ഭരണം പിടിച്ചടക്കിയത്.
ലിബിയയുടെ ചുറ്റുമുള്ള രാജ്യങ്ങളിലെ അറബ് രാജഭരണം നിലച്ചിട്ടും പാശ്ചാത്യ ശക്തികളുടെ, പ്രത്യേകിച്ച് അമേരിക്കയുടെ കുബുദ്ധിയുടെ സഹായത്തോടെ ഇദ്രീസ് സനുസ്സി അധികാരത്തില്‍ പിടിച്ചു നിന്നു. അമേരിക്കക്ക് സയിനിക താവളം നല്കിയതിനുള്ള നന്ദി സൂചകമായിരുന്നു ഈ സഹായമത്രയും, എന്നാല്‍ ഇറ്റലി അവരുടെ ലിബിയയിലുള്ള നിക്ഷേപങ്ങള്‍ സംരക്ഷിക്കുന്നതിലായിരുന്നു ശ്രദ്ധിച്ചത്. യുവാവും വിപ്ളവകാരിയുമായ ഗദ്ദാഫി 1969 സെപ്തംബര്‍ 1 നു ഇദ്രീസിനെ അധികാരത്തില്‍ നിന്ന് തൂതെരിയുന്നതോടെ പുതിയ ഒരു ലിബിയയായിരുന്നു ലോകം കണ്ടത്.
യുവാവായ ഗദ്ദാഫി ചിന്തയിലും പ്രവൃത്തിയിലും വിപ്ലവം കാത്തുസൂക്ഷിച്ച ഭരണാധികാരിയായിരുന്നു. ആഭ്യന്തരവും അന്താരാഷ്ട്രവുമായ എല്ലാ നയങ്ങളും ഇടതുപക്ഷ സാമ്പത്തിക രീതികളില്‍ ഊന്നല്‍ നല്കിയിട്ടുള്ളവയായിരുന്നു. അറബ് ദേശീയതയെ പിന്താങ്ങുന്നതോടൊപ്പം ഇമ്പീരിയളിസത്തെ അദ്ദേഹം ശക്തമായി എതിര്‍ക്കുകയും ചെയ്തു.
ലിബിയയെ അദ്ദേഹം ഒരു സോഷ്യലിസ്റ്റ്‌ രാഷ്ട്രമായി പ്രക്യാപിച്ചു. സാധാരണ ജനങ്ങള്‍ക്ക്‌ വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം എന്നിവ സൌജന്യമായി ഉറപ്പാക്കി. അന്താരാഷ്ട്ര എണ്ണ
കമ്പനികളെ ദേശ സാല്കരിച്ചു . ഈ നടപടി ഏറെ ബാധിച്ചത് ഇറ്റാലിയന്‍ കമ്പനികളെയാണ് . സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും അവകാശങ്ങളും നല്‍കി. പിന്നെ അമേരിക്കയുടെ സയിനിക താവളം ലിബിയയില്‍ നിന്നും എടുത്തു കളയിച്ചു.
  ലിബിയ ഒരു ഭീകര രാഷ്ട്രമാല്ലതായി. ഗധാഫി ക്രൂരനല്ലാതായി ! മനുഷ്യത്വമില്ലാത്ത ഏകാതിപതിയല്ലാതായി . അമേരിക്കയുടെ ലിസ്റ്റിലെ നല്ല പുള്ളി . എന്നാല്‍ വിപ്ലവത്തോദു വിട പറഞ്ഞ ഗദ്ധാഫിയെ പതിയെ സ്വൊന്തം രാജ്യത്തിനും വേണ്ടാതായി. രാജ്യത്തെയും ജനങ്ങളെയും പരാച്ചയത്തിലേക്ക് എടുത്തെറിഞ്ഞു. അതിനുള്ള ശിക്ഷയായിരിക്കും സ്വൊന്തം ജനത അദ്ധേഹത്തിനു നല്‍കിയത്. 
   ഗദ്ധാഫി പൂര്‍ണ്ണ മനസ്സോടെ ആത്മാര്‍ഥമായി ഫലസ്തീനികളുടെ  അവകാശങ്ങളെ പിന്താങ്ങി.. ഇമ്പീരിയളിസ്ടുകളുടെ മുഖ്യ ശത്രുവായ ഗദ്ദാഫി ലോക രാഷ്ട്രങ്ങളിലെ സ്വോതന്ത്ര മുന്നേറ്റങ്ങളെ പിന്താങ്ങി. അതില്‍ ജോര്‍ദാന്‍ , മൊറോക്കോ, അയര്‍ലണ്ട്, ഫിലിപ്പീന്‍സ്‌ എന്നീ രാഷ്ട്രങ്ങള്‍ പെടും/ . അദ്ദേഹം അറബ് ടെശീയതക്കും ഐക്യത്തിനും വേണ്ടിയുള്ള കാമ്പയിനുകള്‍ സംഘടിപ്പിച്ചു . അരബുരാഷ്ട്രങ്ങള്‍ ഒന്നൊന്നായി അമേരിക്കക്കും ഇസ്രായേലിനും അടിയറവു പറയുന്ന സമയത്തായിരുന്നു  ഇത്.
  ഇങ്ങിനെ ഇടതു ചിന്താഗതിയിലൂന്നിയ ഇമ്പീരിയല്‍ വിരോധമെന്ന ലേബലാണ് ഗദ്ധാഫിയെ അമേരിക്കയുടെയും പാശ്ചാത്യ ലോകത്തിന്റെയും കണ്ണിലെ കരടാക്കിയത് . പിന്നീടങ്ങോട്ട് സ്വേചാതിപതിയും എകാതിപതിയുമായി മുദ്രകുത്തപ്പെട്ട അദ്ദേഹം റീഗന്റെ കാലത്ത് ട്രിപ്പോളി ആക്രമതിനിരയായി . ലക്‌ഷ്യം ഗദ്ധാഫിയുടെ ജീവനായിരുന്നു എങ്കിലും അത് പരാചയപ്പെട്ടു. ജോര്‍ജുബുഷ്‌ , ലിബിയയെ ഭീകരവാതികല്ക് അഭയം കൊടുക്കുന്ന ഭീകര രാഷ്ട്രമായി പ്രക്യാപിച്ചു.
  1969 -1990  വരെ മൂന്നാം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വിപ്ലവ നായകനായിരുന്നു ഗദ്ദാഫി. രാജ്യത്തിന് നല്ലത് ചെയ്ത നേതാവ്. അമേരിക്കന്‍ ഇമ്പീരിയളിസത്തെ നിശിതമായി വിമര്‍ശിച്ച ഭാര്നാതികാരി. പിന്നീടെല്ലാം ഒരു ചരിത്രമായി . ഗദ്ദാഫി മാറ്റങ്ങള്‍ സോയം സ്വീകരിച്ച ഭാരനാതികാരിയായി മാറി. ആ മാറ്റങ്ങള്‍ ഒന്നും അദ്ദേഹത്തിനു നല്ലതിനായിരുന്നില്ല . എല്ലാം വലിയ നാശത്തില്‍ അവസാനിച്ചു. 
 90 കള്‍ക്ക് ശേഷം റഷ്യയുടെ പതനത്തോടെ ഗദ്ദാഫി അന്കലാപിലായി. ഇമ്പീരിയിളിസതിനെതിരെയുള്ള  മുന്നേറ്റത്തിലെ തന്റെ സുഹൃത്തുക്കളെയാണ് ഗദ്ടാഫിക്ക് നഷ്ടമായത്. അറബ് ലോകത്തെ അയ്ക്യമില്ലയ്മയും അമേരിക്കന്‍ നയാങ്ങലോടുള്ള അവരുടെ അടിയറവും ഗദ്ദാഫിയുടെ വിപ്ലവങ്ങളെ വൃഥാവിലാക്കി. സാമ്പത്തിക ഉപരോധങ്ങള്‍ രാജ്യത്തിന്റെ അടിത്തറയെ പിടിച്ചു കുലുക്കി. അമേരിക്കക്കെതിരെയുണ്ടായ ഭീകരാക്രമണവും അതുവഴി ഭീകര വിരുദ്ധയുദ്ധമെന്ന ഒറ്റമൂലി ലിബിയക്കെതിരെ പ്രയോഗിക്കാനുള്ള അവസരം അമേരിക്ക നഷ്ടമാക്കിയില്ലയിരുന്നു. ആ സത്യം ഗദ്ധാഫിക്കും അറിയാമായിരുന്നു. തന്റെ രാജ്യത്തിന് അതിനെ പ്രധിരോധിക്കാനകില്ലെന്നും ലിബിയയുടെ ഗധിയും അഫ്ഗാനെയും ഇരാക്കിനെയും പോയെയാകുമെന്നും അദ്ദേഹം ഭയന്നു. ഈ ചിന്താഗതിയാണ് തന്റെ നയങ്ങളിലെ മാറ്റത്തിനു കാരണം.
  ഗധാഫിയുടെ നയങ്ങളിലെ ഈ അടിയറവു ഉദ്ദേശിച്ച ഫലം തന്നെ നല്‍കി.





Followers

About Me

My photo
"I 'was' handsome once..." I was hero once. I was king once.. Now who i am. Where is my crown? where is my kingdom? where is my heroism?