Friday, January 15, 2021

SHARJAH TO COCHIN

എയർപോർട്ടിൽ മൂന്നു മണിക്കൂറെങ്കിലും  മുൻപേ എത്തണം എന്ന് ടിക്കറ്റ് എടുത്തപ്പോൾ ട്രാവല്സിലിരിക്കുന്ന ആൾ പറഞ്ഞതനുസരിച്ചാണ്  നേരത്തെ തന്നെ ഷാർജ എയർപോർട്ടിൽ റസാഖ് ഇക്ക കാറിൽ കൊണ്ടുവിട്ടത്. ലഗേജ് കൊടുത്തു ബോർഡിങ് പാസ്സ് വാങ്ങി ഇനി എന്തെന്ന് അറിയാതെ ചുറ്റും നോക്കുമ്പോൾ വെളുത്ത യൂണിഫോമിട്ട ഒരാൾ ഇമ്മിഗ്രേഷൻ എന്നെഴുതിയ ഭാഗത്തേക്ക് ചൂണ്ടി കാണിച്ചു. ഇമ്മിഗ്രേഷൻ  എന്നെഴുതിയിടത്തു ആളുകളുടെ നീണ്ട നിര. ആ നിരയുടെ ഇങ്ങേ തലക്കൽ നിന്നപ്പോൾ ഓർമ്മകൾ അറിയാതെ പുറകോട്ടു പോയി.  മൂന്നു വർഷത്തിന് ശേഷം ആദ്യമായി നാട്ടിലേക്ക് പോകുന്നതാണ്. അതുകൊണ്ടുതന്നെ നാട്ടിലേക്ക് പോകുമ്പോൾ എയർപോർട്ടിൽ എന്തൊക്കെ എവിടെയൊക്കെ ചെയ്യണമെന്ന് ഒരു പിടിയുമില്ല. മകൾ ജനിച്ചു ആറ്  മാസമായപ്പോളാണ് അകന്ന ബന്ധുവായ റസാഖിക്ക വഴി വിസ ശരിയായതും പെട്ടെന്ന് തന്നെ കയറി വരണമെന്ന് പറഞ്ഞതും. ആദ്യത്തെ കുട്ടിയായതു കൊണ്ടായിരിക്കാം ബന്ധുക്കൾ ചിലർ സ്വർണ്ണത്തിന്റേയും വെള്ളിയുടെയും കുഞ്ഞു വളകളും മറ്റും മോൾക്ക് കൊടുത്തിരുന്നു. പിന്നീടതല്ലാം അവർക്കും തിരിച്ചു കൊടുക്കേണ്ടതുണ്ടെന്നറിയാം. എങ്കിലും ഷാർജയിലേക്കുള്ള ടിക്കറ്റെടുക്കാൻ അതെല്ലാം വിൽക്കേണ്ടി വന്നു. അന്നത്തെ ആ കുഞ്ഞു വളകൾക്കൊപ്പമില്ലെങ്കിലും ഇന്നലെ മൂന്നര  വയസ്സുള്ള മകൾക്കായി ഒരു കുഞ്ഞു വള വാങ്ങി ഹാൻഡ് ബാഗിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്.

         കഫറ്റേരിയ എന്ന് റസാഖിക്ക പറഞ്ഞതല്ലാതെ എന്താണിതെന്നു അറിയില്ലായിരുന്നു. ഇവിടെ വന്നുകഴിഞ്ഞാണറിയുന്നതു എന്താണ് കഫറ്റേരിയ എന്നത് . വന്ന അന്ന്  കുടിച്ച ചായയുടെയും കഴിച്ച സാൻഡ്‌വിച്ചിന്റെയും രുചി പിന്നെയൊരിക്കലും കിട്ടിയിട്ടില്ല. സ്ഥിരമായി അതുമാത്രം കഴിക്കുന്നത് കൊണ്ടായിരിക്കാം. കഫറ്റേരിയക്ക് മുന്നിൽ യാത്രക്കാർ കാറുകൾ നിർത്തി ഹോൺ  അടിക്കും. അപ്പോൾ ഓടി അരികിൽ ചെന്ന് എന്താണ് വേണ്ടതെന്നു ചോദിച്ചു അവർക്കു എത്തിച്ചു കൊടുക്കലാണ് എന്റെ പണി. എത്രയോ വാഹനങ്ങൾ, എത്രയോ ഹോണടി ശബ്ദങ്ങൾ. ചിലപ്പോളൊക്കെ ഉറക്കത്തിലും ഹോണടി ശബ്ദം കേട്ട് അറിയാതെ ഉണരും. 

സമയം പോയതറിഞ്ഞില്ല. വരിയിൽ അടുത്തതായി ഞാനാണ്. കൗണ്ടറിൽ ഇരിക്കുന്നയാളുടെ കയ്യിൽ പാസ്പോര്ട്ട് കൊടുത്തു. ആ ഓഫീസർ പറഞ്ഞതനുസരിച്ചു കണ്ണുകൾ ഇമവെട്ടാതെ മുൻപിൽ വച്ചിരിക്കുന്ന ക്യാമറയിലേക്ക് നോക്കി നിന്നു. പെട്ടെന്നാണ് പോലീസ് യൂണിഫോമിലുള്ള രണ്ടാൾ വിലങ്ങുമായി വന്നു തന്റെ കൈകൾ  ബന്ധിക്കുകയും കൂടെ കൊണ്ട് പോകുകയും ചെയ്തത്. എന്തിനാണ് എന്നെ കൊണ്ടുപോകുന്നതെന്നോ എവിടേക്കാണ് കൊണ്ടുപോകുന്നതെന്നോ മനസ്സിലായില്ല.ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണാവോ. മൂന്നു കൊല്ലം ഷാർജയിൽ നിന്നിട്ടും അറബിയിൽ മൂന്നോ നാലോ വാക്കുകളല്ലാതെ വേറൊന്നും  പഠിക്കാനായിട്ടില്ല. അതും "ശായ്, സുക്കർ, സിയാദാ, നാകസ്"  എന്നിങ്ങനെ കഫറ്റേരിയയുമായി ബന്ധപ്പെട്ടത് മാത്രം. മലയാളത്തിലേക്ക് തർജ്ജമ  ചെയ്തയാൾ പറഞ്ഞത് കേട്ട് ഞാൻ തളർന്നു പോയി. ഏതോ ഒരാളുടെ വാഹനത്തിൽ നിന്നും  പണവും ലാപ്ടോപ്പും ഞാൻ മോഷ്ടിച്ചെന്നതാണ് എന്റെ പേരിലുള്ള കുറ്റം. കയ്യടയാളം എന്റേതാണെന്നു അവർ തിരിച്ചറിഞ്ഞു. കുറേക്കാലമായി അവർ മോഷണം നടത്തിയ ആളെ തിരഞ്ഞുകൊണ്ടിരിക്കുന്നു. ഇന്നോളം റോഡിൽ കിടക്കുന്ന എന്തെങ്കിലും സാധനങ്ങൾ പോലും എടുക്കാത്ത ഞാനെങ്ങനെ കള്ളനായി? മോഷണം നടത്തിയ ആളെ പിടികൂടുന്ന  അന്നുമുതൽ ആറുമാസത്തെ ജയിൽ ശിക്ഷയും ഇരുപതിനായിരം ദിർഹം പിഴയുമാണ് അന്ന് കോടതി വിധിച്ചിരിക്കുന്നത്    

വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി എന്നെ കൊണ്ടുപോയത് ഒറ്റപ്പെട്ട സ്ഥലത്തെ ഒരു വലിയ ജയിലിലേക്ക് . അവസാനമായി മോഷണം പോയ കാറിൽ നിന്നും ലഭിച്ച വിരലടയാളം തന്റേതാണ്. വണ്ടി നിർത്തി ഓർഡർ ചെയ്ത സാധനം കൊണ്ട് പോയി അവർക്കു കൊടുക്കുമ്പോൾ ചിലപ്പോൾ കാറിന്റെ ഡോറിലും മറ്റും കൈ സ്പർശിക്കാറുണ്ട്. അങ്ങിനെ ആ വാഹനത്തിൽ നിന്നും അവർക്കു ലഭിച്ച തെളിവാണ്  എന്റെ കയ്യടയാളം എന്നാണു പിന്നീട് മനസ്സിലായത്. മോഷണം നടത്തിയത് താനല്ല എന്ന് വിശ്വസിക്കാൻ ഇവിടെ ആരാണുള്ളത് . നിരപരാധിത്വം  തെളിയിക്കാൻ എനിക്കെങ്ങനെ കഴിയും. വാഹനത്തിന്റെ ഉടമ ഒരു ലബനാനിയാണ്. അദ്ദേഹം വിസ കാൻസൽ ചെയ്തു നാട്ടിൽ പോയിരിക്കുന്നു. അദ്ദേഹം തന്നെ കണ്ടാൽ തീർച്ചയായും പറയും. മോഷ്ടാവ് ഈ നില്കുന്നയാളല്ല എന്ന്.  

 നാട്ടിലേക്കുള്ള വരവ് കാണാതെയും ഫോൺ വിളിയും ഇല്ലാതെ ആയപ്പോൾ  ഉമ്മയും ഭാര്യയും പരിഭ്രാന്തരായി റസാഖിക്കയെ വിളി തുടങ്ങി. എന്ത് പറയുമെന്നറിയാതെ അദ്ദേഹം വിഷമിച്ചു. തന്റെ ഫോൺ പോലീസുകാർ വാങ്ങിവെച്ചിട്ടു തന്നിട്ടില്ല. അതൊന്നും മോഷണ കുറ്റത്തിന് ജയിലിൽ ആയ ഒരാൾക്ക്  അനുവദിക്കുന്നില്ല. 

ഒരിക്കലും ഞാൻ ഇങ്ങിനെയൊരു കുറ്റം ചെയ്യില്ല എന്ന് റസാഖിക്കക്ക് ഉറപ്പുണ്ടായതിനാൽ വകീലിനോട് എല്ലാം വിശദീകരിച്ചു പറഞ്ഞു. അദ്ദേഹം ഫീസൊന്നും വാങ്ങാതെ എനിക്കുവേണ്ടി കേസ് വാദിച്ചു. എല്ലാവരും സഹായിച്ചത് കൊണ്ട് ഇരുപതിനായിരം ദിർഹം പിഴയും അടച്ചു തന്നെ വിട്ടയച്ചു. അപ്പോഴേക്കും അഞ്ചു മാസം കഴിഞ്ഞിരുന്നു. 

  

Wednesday, September 25, 2019

Al Ain - Green

അലൈന്‍ , എത്ര ഭംഗിയായാണ് ആ പട്ടണം രൂപകല്‍പന ചെയ്ടിരിക്കുന്നത് . ഈ മരുഭൂമിയിലെ മനോഹരമായ  മരുപ്പച്ചയാണ്‌ അലൈന്‍. പ്രപഞ്ച പരിപാലകന്‍ പലതും നല്‍കി ഇമറാത്തികളെ അനുഗ്രഹിച്ചു, എന്നാല്‍ അവര്‍ക്ക് നല്ല പ്രകൃതി ലഭിക്കാനുള്ള അനുഗ്രഹമുണ്ടായില്ല. എങ്കിലും ദൃഢ നിശ്ചയമുള്ള അവിടത്തെ നല്ലവനായ ഭരണ നായകന്‍ ആ നാടിനെ മരുഭൂമിയിലെ മരുപ്പച്ചയാക്കി  മാറ്റി. ഇമാറാത്തില്‍ രണ്ടു സ്ഥലങ്ങളാണ് എനിക്കേറെയിഷ്ടം . അലൈനും  ഫുജൈരയും. അലൈനിലേക്ക് പോകാന്‍ ഞാനെപ്പോഴും താല്പര്യം കാണിക്കുമായിരുന്നു. അബു ദാബിയിൽ നിന്നും അവിടേക്കുള്ള വഴിയിൽ ഹൈവേയിൽ ഇടയ്ക്കിടയ്ക്ക് ഫാം ആക്സസ് എന്നുള്ള ബോർഡ് കാണാം. ആ വഴിയിലൂടെ പുറത്തിറങ്ങിയാൽ കുറച്ചു വണ്ടിയോടിക്കഴിഞ്ഞാൽ നമുക്ക് കൃഷിയിടങ്ങൾ കാണാം. വേലികെട്ടി തിരിച്ചിരിക്കുന്നു വലിയ പറമ്പുകളായിരിക്കും അവ. മിക്കവാറും പാകിസ്ഥാനി, ഇന്ത്യക്കാരൻ, ബംഗ്ലാദേശി അല്ലെങ്കിൽ ഈജിപ്തിലെ സഈദികൾ ആയിരിക്കും അവിടെ കൃഷി നടത്തുന്നവർ.അവരോടു അനുവാദം വാങ്ങി മിക്കവാറും നമുക്കവിടെക്കു പ്രവേശിക്കാൻ കഴിയും.

Tuesday, February 7, 2017

SHADOW



One day this shadow will go away.
No matter,Whether it is fatty or thin.

Wednesday, October 29, 2014

Life.

Nothing can fly over money. That is the lesson I learned in my 40 years. In this age I lost not only my father and mother but also all the relations. My parents was a link with my relatives back there in my country.  In our society, we are giving more value for our family relationship. If anyone is abandon it and lead a life like free, he feel it as, he is enjoying life. You can live in this world as a free man or woman. I don't think a woman can live like that. Her life will not be secure as long as the society views everything by the physical appearance.
      It is a wonderful thing that the system of the world. It is created a life chart for the human being. When we are growing, our well wishers advise us to learn...study well for the good future. Actually how we create or how we attain a good future. It is either by doing work or doing work for yourself. In that sense, everyone is just like slaver. You are doing kind of  job for some one. You are earning money by different way. what you are doing with that money?  Once money come to your hanIt is again gone out from you and reaches in the hands of someone. He also not keeping it for a long time. Yes you will tell us that the money is a media and it is not the final aim of the human being. What is the aim of the human being. It is to enjoy the life here or to do good things for the other lives. Many people are telling that, he is living here to enjoy the life which he got from the God as a gift. You are enjoying your life by disturbing others. By stopping the life of others. The resources that you are enjoying in this world is not actually yours. It is created for all the world or for all the beings. Share it properly. Distribute it properly to the whole world.
   Everyone is selfish by birth itself. When you born in this world, you started to think about yourself only. You are searching for breast feed. Nothing else. Gradually when you are growing you are bother about your own food, your own dresses and the other things. You will give preference to you only. The same ideology grows in you as you growing up. You are trying to earn money, power and fame.
Probable it may spread to your other relationship like your family or close friends.
 We are bothered about the lost only after you experience the real lost. Whenever you have eyes, you cant understand the value of it but it will be precious after you become blind.

Tuesday, December 4, 2012

ഗദ്ദാഫി

ഗദ്ദാഫി
എം ഗദ്ദാഫി 40 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചു. 1969 ല്‍ ഭരണം പിടിച്ചടക്കിയത് മുതല്‍ ഇങ്ങോട്ട് അദ്ദേഹം തര്‍ക്കമറ്റതും താരതമ്യം ചെയ്യാന്‍ കഴിയാത്തതുമായ ഒരു വിപ്ലവകാരിയായി തുടര്‍ന്നു .എന്നാല്‍ അവസാന നാളുകളിലെ നയങ്ങളില്‍ വളരെയധികം മാറ്റം നമുക്ക് കാണാന്‍ കഴിഞ്ഞു. 1969 ല്‍ ഭരണത്തില്‍ വന്നതിനോട് തുല്ല്യമെയല്ല. ശേക്സ്പിയറിന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍ "what a fall my countrymen!" അറബികല്‍ക്കിടയിലെ ഒരു ധീരനായകനായിരുന്നധേഹം . ഈജ്പ്ഷ്യന്‍ മുന്‍കാല വിപ്ലവനായകന്‍ നാസര്‍ പറഞ്ഞത് ഗദ്ധാഫിയെ ഞാനിഷ്ടപ്പെടുന്നു എന്റെ യുവത്വം അദ്ദേഹം എന്നെ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ പടിഞ്ഞാറന്‍ വാതിയായ ഹുസ്നിമുബാരക്കിന്റെ പാതയാനദ്ധേഹം തുടരുന്നത്.
1950-70 കാലഘട്ടങ്ങളില്‍ പശ്ചിമേഷ്യയിലും അറബ് ലോകത്തും ചരിത്രം മാറ്റിയെഴുതുകയായിരുന്നു. ഇമ്പീരിയലിസത്തിനെതിരേയുള്ള ഒരു ഉണര്തെഴുന്നെല്പ്പു .  അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് പിന്നെ അവരുടെയെല്ലാം ഉറ്റ സുഹൃത്ത്‌ ഇസ്രയേല്‍ എന്നിവര്‍ക്കെതിരെയുള്ള ഒരു കാറ്റ് വീശുകയായിരുന്നു . അറബ് ദേശീയതയും ഐക്യവും ഒരു പ്രധാന ലകഷ്യമായി മാറി. അറബികള്‍ അവരുടെ അഴിമതിക്കാരും പാശ്ചാത്യന്‍ അനുകൂളികലുമായ ഭരണാധികാരികളെ വെറുക്കാന്‍ തുടങ്ങി. അന്നത്തെ ആ തരംഗത്തിന്റെ ഫലമായിരുന്നു ഈജിപത്, ഇറാഖ്, യെമന്‍, സിറിയ, ലെബനോന്‍, അള്‍ജീരിയ എന്നിവിടങ്ങളിലെ രാജഭരണങ്ങള്‍ തകര്‍ത്തു അവിടെ യുവാക്കളുടെ സയിനിക നേതൃത്വം ഭരണം പിടിച്ചടക്കിയത്.
ലിബിയയുടെ ചുറ്റുമുള്ള രാജ്യങ്ങളിലെ അറബ് രാജഭരണം നിലച്ചിട്ടും പാശ്ചാത്യ ശക്തികളുടെ, പ്രത്യേകിച്ച് അമേരിക്കയുടെ കുബുദ്ധിയുടെ സഹായത്തോടെ ഇദ്രീസ് സനുസ്സി അധികാരത്തില്‍ പിടിച്ചു നിന്നു. അമേരിക്കക്ക് സയിനിക താവളം നല്കിയതിനുള്ള നന്ദി സൂചകമായിരുന്നു ഈ സഹായമത്രയും, എന്നാല്‍ ഇറ്റലി അവരുടെ ലിബിയയിലുള്ള നിക്ഷേപങ്ങള്‍ സംരക്ഷിക്കുന്നതിലായിരുന്നു ശ്രദ്ധിച്ചത്. യുവാവും വിപ്ളവകാരിയുമായ ഗദ്ദാഫി 1969 സെപ്തംബര്‍ 1 നു ഇദ്രീസിനെ അധികാരത്തില്‍ നിന്ന് തൂതെരിയുന്നതോടെ പുതിയ ഒരു ലിബിയയായിരുന്നു ലോകം കണ്ടത്.
യുവാവായ ഗദ്ദാഫി ചിന്തയിലും പ്രവൃത്തിയിലും വിപ്ലവം കാത്തുസൂക്ഷിച്ച ഭരണാധികാരിയായിരുന്നു. ആഭ്യന്തരവും അന്താരാഷ്ട്രവുമായ എല്ലാ നയങ്ങളും ഇടതുപക്ഷ സാമ്പത്തിക രീതികളില്‍ ഊന്നല്‍ നല്കിയിട്ടുള്ളവയായിരുന്നു. അറബ് ദേശീയതയെ പിന്താങ്ങുന്നതോടൊപ്പം ഇമ്പീരിയളിസത്തെ അദ്ദേഹം ശക്തമായി എതിര്‍ക്കുകയും ചെയ്തു.
ലിബിയയെ അദ്ദേഹം ഒരു സോഷ്യലിസ്റ്റ്‌ രാഷ്ട്രമായി പ്രക്യാപിച്ചു. സാധാരണ ജനങ്ങള്‍ക്ക്‌ വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം എന്നിവ സൌജന്യമായി ഉറപ്പാക്കി. അന്താരാഷ്ട്ര എണ്ണ
കമ്പനികളെ ദേശ സാല്കരിച്ചു . ഈ നടപടി ഏറെ ബാധിച്ചത് ഇറ്റാലിയന്‍ കമ്പനികളെയാണ് . സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും അവകാശങ്ങളും നല്‍കി. പിന്നെ അമേരിക്കയുടെ സയിനിക താവളം ലിബിയയില്‍ നിന്നും എടുത്തു കളയിച്ചു.
  ലിബിയ ഒരു ഭീകര രാഷ്ട്രമാല്ലതായി. ഗധാഫി ക്രൂരനല്ലാതായി ! മനുഷ്യത്വമില്ലാത്ത ഏകാതിപതിയല്ലാതായി . അമേരിക്കയുടെ ലിസ്റ്റിലെ നല്ല പുള്ളി . എന്നാല്‍ വിപ്ലവത്തോദു വിട പറഞ്ഞ ഗദ്ധാഫിയെ പതിയെ സ്വൊന്തം രാജ്യത്തിനും വേണ്ടാതായി. രാജ്യത്തെയും ജനങ്ങളെയും പരാച്ചയത്തിലേക്ക് എടുത്തെറിഞ്ഞു. അതിനുള്ള ശിക്ഷയായിരിക്കും സ്വൊന്തം ജനത അദ്ധേഹത്തിനു നല്‍കിയത്. 
   ഗദ്ധാഫി പൂര്‍ണ്ണ മനസ്സോടെ ആത്മാര്‍ഥമായി ഫലസ്തീനികളുടെ  അവകാശങ്ങളെ പിന്താങ്ങി.. ഇമ്പീരിയളിസ്ടുകളുടെ മുഖ്യ ശത്രുവായ ഗദ്ദാഫി ലോക രാഷ്ട്രങ്ങളിലെ സ്വോതന്ത്ര മുന്നേറ്റങ്ങളെ പിന്താങ്ങി. അതില്‍ ജോര്‍ദാന്‍ , മൊറോക്കോ, അയര്‍ലണ്ട്, ഫിലിപ്പീന്‍സ്‌ എന്നീ രാഷ്ട്രങ്ങള്‍ പെടും/ . അദ്ദേഹം അറബ് ടെശീയതക്കും ഐക്യത്തിനും വേണ്ടിയുള്ള കാമ്പയിനുകള്‍ സംഘടിപ്പിച്ചു . അരബുരാഷ്ട്രങ്ങള്‍ ഒന്നൊന്നായി അമേരിക്കക്കും ഇസ്രായേലിനും അടിയറവു പറയുന്ന സമയത്തായിരുന്നു  ഇത്.
  ഇങ്ങിനെ ഇടതു ചിന്താഗതിയിലൂന്നിയ ഇമ്പീരിയല്‍ വിരോധമെന്ന ലേബലാണ് ഗദ്ധാഫിയെ അമേരിക്കയുടെയും പാശ്ചാത്യ ലോകത്തിന്റെയും കണ്ണിലെ കരടാക്കിയത് . പിന്നീടങ്ങോട്ട് സ്വേചാതിപതിയും എകാതിപതിയുമായി മുദ്രകുത്തപ്പെട്ട അദ്ദേഹം റീഗന്റെ കാലത്ത് ട്രിപ്പോളി ആക്രമതിനിരയായി . ലക്‌ഷ്യം ഗദ്ധാഫിയുടെ ജീവനായിരുന്നു എങ്കിലും അത് പരാചയപ്പെട്ടു. ജോര്‍ജുബുഷ്‌ , ലിബിയയെ ഭീകരവാതികല്ക് അഭയം കൊടുക്കുന്ന ഭീകര രാഷ്ട്രമായി പ്രക്യാപിച്ചു.
  1969 -1990  വരെ മൂന്നാം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വിപ്ലവ നായകനായിരുന്നു ഗദ്ദാഫി. രാജ്യത്തിന് നല്ലത് ചെയ്ത നേതാവ്. അമേരിക്കന്‍ ഇമ്പീരിയളിസത്തെ നിശിതമായി വിമര്‍ശിച്ച ഭാര്നാതികാരി. പിന്നീടെല്ലാം ഒരു ചരിത്രമായി . ഗദ്ദാഫി മാറ്റങ്ങള്‍ സോയം സ്വീകരിച്ച ഭാരനാതികാരിയായി മാറി. ആ മാറ്റങ്ങള്‍ ഒന്നും അദ്ദേഹത്തിനു നല്ലതിനായിരുന്നില്ല . എല്ലാം വലിയ നാശത്തില്‍ അവസാനിച്ചു. 
 90 കള്‍ക്ക് ശേഷം റഷ്യയുടെ പതനത്തോടെ ഗദ്ദാഫി അന്കലാപിലായി. ഇമ്പീരിയിളിസതിനെതിരെയുള്ള  മുന്നേറ്റത്തിലെ തന്റെ സുഹൃത്തുക്കളെയാണ് ഗദ്ടാഫിക്ക് നഷ്ടമായത്. അറബ് ലോകത്തെ അയ്ക്യമില്ലയ്മയും അമേരിക്കന്‍ നയാങ്ങലോടുള്ള അവരുടെ അടിയറവും ഗദ്ദാഫിയുടെ വിപ്ലവങ്ങളെ വൃഥാവിലാക്കി. സാമ്പത്തിക ഉപരോധങ്ങള്‍ രാജ്യത്തിന്റെ അടിത്തറയെ പിടിച്ചു കുലുക്കി. അമേരിക്കക്കെതിരെയുണ്ടായ ഭീകരാക്രമണവും അതുവഴി ഭീകര വിരുദ്ധയുദ്ധമെന്ന ഒറ്റമൂലി ലിബിയക്കെതിരെ പ്രയോഗിക്കാനുള്ള അവസരം അമേരിക്ക നഷ്ടമാക്കിയില്ലയിരുന്നു. ആ സത്യം ഗദ്ധാഫിക്കും അറിയാമായിരുന്നു. തന്റെ രാജ്യത്തിന് അതിനെ പ്രധിരോധിക്കാനകില്ലെന്നും ലിബിയയുടെ ഗധിയും അഫ്ഗാനെയും ഇരാക്കിനെയും പോയെയാകുമെന്നും അദ്ദേഹം ഭയന്നു. ഈ ചിന്താഗതിയാണ് തന്റെ നയങ്ങളിലെ മാറ്റത്തിനു കാരണം.
  ഗധാഫിയുടെ നയങ്ങളിലെ ഈ അടിയറവു ഉദ്ദേശിച്ച ഫലം തന്നെ നല്‍കി.





Sunday, March 13, 2011

Saturday, October 9, 2010

jeevitham


ജീവിതത്തിന്റെ ഈ ഉച്ച നേരത്ത് വെയിലിന്റെ മൂര്‍ധന്യത്തില്‍ ഞാനൊന്നു തിരിഞ്ഞു നോക്കി . അങ്ങകലെ ആ മരുപ്പച്ചയുടെ നനുത്ത ഓര്‍മ്മകള്‍ എന്നെ കുളിര്‍ കൊള്ളിച്ചു. എനിക്ക് നഷ്ടമായ ആ വസന്തം! അതെന്നെ മാടി വിളിക്കുന്നത്‌ പോലെ എനിക്കു തോന്നി. പക്ഷെ എങ്ങിനെ ഞാനങ്ങോട്ടു പോകും. എന്റെ അവിടത്തെ കാലാവധി കഴിഞ്ഞില്ലേ. എന്റെ കാലുകള്‍ ചലിക്കുന്നില്ല. മനസ്സുമാത്രം എത്ര ദൂരവും പോകാന്‍ തയ്യാറാണ്.

Followers

About Me

My photo
"I 'was' handsome once..." I was hero once. I was king once.. Now who i am. Where is my crown? where is my kingdom? where is my heroism?